Quantcast

മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി

MediaOne Logo

Web Desk

  • Updated:

    2023-12-24 06:53:23.0

Published:

24 Dec 2023 4:22 AM GMT

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും
X

തിരുവനന്തപുരം: മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യും. ആന്‍റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. ഈ മാസം 29നു സത്യപ്രതിഞ്ജ നടത്താനാണ് ആലോചന.

മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. മുന്‍ധാരണ പ്രകാരമാണെങ്കില്‍ നവംബർ അവസാനം പുനഃസംഘടന നടക്കേണ്ടതായിരിന്നു. എന്നാല്‍, നവകേരള സദസ്സ് നടക്കുന്നതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.

നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടതുമുന്നണി കടക്കുന്നത്. ഇന്ന് ചേരുന്ന മുന്നണി യോഗം മന്ത്രിമാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഗണേഷ്കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ഈ മാസം 29ന് രാജ്ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ നടക്കും.

TAGS :

Next Story