Quantcast

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

MediaOne Logo

ijas

  • Updated:

    2021-10-30 04:57:52.0

Published:

30 Oct 2021 9:50 AM IST

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
X

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍വെച്ചാണ് അപകടം ഉണ്ടായത്. ഇടുക്കിയിലേക്ക് പോകുന്ന വഴി കാർ മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി വെട്ടിച്ചതോടെ, തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

TAGS :

Next Story