ഇനി മത്സരിക്കാനില്ല, പുതുതലമുറക്ക് വഴിമാറും: മന്ത്രി കെ.കൃഷ്ണൻകുട്ടി
മീഡിയവണുമായി ഓണവിശേഷങ്ങൾ പങ്കുവെക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്

പാലക്കാട്: ഇനി തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി. പൊതുരംഗത്ത് തുടരും, പാർലമെന്ററി രംഗത്ത് പുതുതലമുറക്ക് വേണ്ടി വഴിമാറുകയാണെന്നും മന്ത്രി പറഞ്ഞു. മീഡിയവണിനൊപ്പം ഓണവിശേഷങ്ങൾ പങ്കുവെക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഓർമയാണ് ഓണക്കാലം. നല്ല ഭരണാധികാരിയെ ഓർക്കുന്ന കാലമാണ്. ഇപ്പോൾ അങ്ങനെ ഓർക്കാനില്ല. 2400 ആളുകളാണ് ഒരു ദിവസം പട്ടിണി മൂലം മരിക്കുന്നത്. ദാരിദ്ര്യവും പട്ടിണിയും ബാലവേലയും ഇപ്പോഴും നമ്മുടെ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നു. സാധാരണക്കാർക്ക് ഗുണം കിട്ടാനാണ് ബാങ്കുകൾ ദേശസാൽക്കരിച്ചത്. എന്നാൽ പൊതുമേഖലാ ബാങ്കുകൾ ഇപ്പോൾ അദാനിയുടെയും അംബാനിയുടെയും വായ്പകൾ എഴുതിത്തള്ളുകയാണ്. തുച്ഛമായ പലിശനിരക്കിലാണ് കുത്തകകൾക്ക് വായ്പ കൊടുക്കുന്നത്. എന്നാൽ സാധാരണക്കാർക്ക് 20 ശതമാനം വരെയാണ് പലിശ. ഇതൊന്നും ആരും ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

