'നല്ല രാഷ്ട്രീയം പറയണം, മനോനില തെറ്റി തെരഞ്ഞെടുപ്പ് സമയത്ത് വിവിധ വിഷയങ്ങൾ പറയരുത്'; കെ.സി വേണുഗോപാലിന് മന്ത്രി കെ. രാജന്റെ മറുപടി
'രാഷ്ട്രീയം പറയാൻ ഇല്ലാത്തതുകൊണ്ടാണ് പൂരം വിവാദം വീണ്ടും ഉയർത്തുന്നത്'

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കൽ വിവാദത്തിൽ കെ.സി വേണുഗോപാലിന് മന്ത്രി കെ.രാജന്റെ മറുപടി. മനോനില തെറ്റി വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് സമയത്ത് പറയരുത്. രാഷ്ട്രീയം പറയാൻ ഇല്ലാത്തതുകൊണ്ടാണ് പൂരം വിവാദം വീണ്ടും ഉയർത്തുന്നത്. നല്ല രാഷ്ട്രീയം പറയാനാണ് കെസി അടക്കമുള്ള നേതാക്കളോട് എൽഡിഎഫ് പറയുന്നതെന്നും മന്ത്രി കെ.രാജൻ മീഡിയവണിനോട് പറഞ്ഞു.
'നല്ല രാഷ്ട്രീയം പറഞ്ഞാല്‍,ഏത് സംവാദത്തിനും തയ്യാറാണ്.ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്.അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഉത്തരവാദിയല്ല..'-മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16

