Quantcast

'LDF സ്വതന്ത്രർ പുതിയ കാര്യമല്ല, കോൺഗ്രസിനുള്ളിൽ ഒരു അഗ്നിപർവതം പുകയുന്നുണ്ട്': എം.ബി രാജേഷ്

തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എം.ബി രാജേഷ്

MediaOne Logo

Web Desk

  • Updated:

    2024-10-20 10:23:18.0

Published:

20 Oct 2024 3:43 PM IST

LDF സ്വതന്ത്രർ പുതിയ കാര്യമല്ല, കോൺഗ്രസിനുള്ളിൽ ഒരു അഗ്നിപർവതം പുകയുന്നുണ്ട്: എം.ബി രാജേഷ്
X

തിരുവനന്തപുരം: എൽഡിഎഫ് സ്വതന്ത്രർ പുതിയ കാര്യമല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ പുകയുന്ന അമർഷവുമായാണ് പാലക്കാട് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതെന്നും എം.ബി രാജേഷ് ദുബൈയിൽ പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥിക്ക് വലിയ പിന്തുണയാണ് പാലക്കാട് ലഭിക്കുന്നത്. വട്ടിയൂർകാവിൽ ജയിച്ചതുപോലെ അതിഗംഭീര വിജയം പാലക്കാട്ട് എൽഡിഎഫ് കൈവരിക്കും. ഇടതു പക്ഷവും വലതുപക്ഷവും സ്വതന്ത്രരെ മത്സരിപ്പിക്കുന്നത് ആദ്യത്തെകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story