Quantcast

'കേരളത്തിലെ കലാലയങ്ങളെ വര്‍ഗീയധ്രുവീകരണത്തിന്‍റെ ഫാക്ടറിയാക്കാന്‍ നീക്കം'; ഗവര്‍ണര്‍ക്കെതിരെ മന്ത്രി റിയാസ്

''ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട്ട് മത്സരിച്ചാല്‍ ഹലുവ തന്ന കൈക്കൊണ്ടു തന്നെ വോട്ട് ചെയ്ത് ജനങ്ങള്‍ ദയനീയമായി പരാജയപ്പെടുത്തും.''

MediaOne Logo

Web Desk

  • Updated:

    2023-12-19 04:57:09.0

Published:

19 Dec 2023 4:06 AM GMT

Minister PA Mohammed Riyas on Kerala Governor Arif Mohammad Khan
X

കൊല്ലം: ഇന്ത്യയിൽ മറ്റേതു സംസ്ഥാനത്തെക്കാളും ഭദ്രമാണ് കേരളമെന്നു തെളിയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് നന്ദി പറയുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ടുകാര്‍ ആരു വന്നാലും വലിയ ആതിഥ്യമര്യാദ കാണിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന്‍റെ ഭാഗമായി കൊല്ലത്തുള്ള മന്ത്രി മീഡിയവണിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അവിടെ മത്സരിച്ചാല്‍ ഹലുവ തന്ന കൈക്കൊണ്ടു തന്നെ വോട്ട് ചെയ്ത് ജനങ്ങള്‍ ദയനീയമായി പരാജയപ്പെടുത്തും. രാഷ്ട്രീയ പ്രബുദ്ധതയുടെ നാടാണ് കോഴിക്കോടും കേരളവുമെല്ലാം. സമരം ചെയ്‌ത എസ്.എഫ്.ഐക്കാരുടെ ചോരപ്പാടുകൾ ഇപ്പോഴും മിഠായിത്തെരുവില്‍ ഉണ്ടാകും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഒരു ഗവർണർക്ക് ഇങ്ങനെ നടക്കാൻ കഴിയില്ലെന്നും റിയാസ് പറഞ്ഞു.

പല കാര്യങ്ങളും ബി.ജെ.പിയാണ് ഗവർണറെക്കൊണ്ട് പറയിക്കുന്നത്. കേരളത്തിലെ കലാലയങ്ങളെ കാവിവല്‍ക്കരിച്ച്, മറ്റു സംസ്ഥാനങ്ങളെപ്പോലെ കലാലയങ്ങളെ വര്‍ഗീയധ്രുവീകരണത്തിന്‍റെ, കലാപങ്ങളുടെ ഫാക്ടറിയാക്കാനുള്ള നീക്കമാണു നടക്കുന്നത്. ചാൻസലറുടെ തെറ്റായ നിലപാടുകളെയാണ് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും കേരളത്തിലെ മതനിരപേക്ഷ സമൂഹവും എതിർത്തതെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

Summary: Minister PA Mohammed Riyas says he is thanking the Kerala Governor Arif Mohammad Khan for proving that Kerala is safer than any other state in India

TAGS :

Next Story