Quantcast

ഇടതു മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത ലീഗ് മന്ത്രിമാരുമായി താരതമ്യം ചെയ്യരുതെന്ന് മന്ത്രി ആർ. ബിന്ദു

ജോസഫ് മുണ്ടശ്ശേരി മുതൽ കെ.ടി ജലീൽ വരെയുള്ളവർ മികച്ച യോഗ്യതയുള്ളവരെന്ന് മന്ത്രി. അങ്ങനെയെങ്കിൽ നാളെ മുതൽ മന്ത്രിമാരുടെ പ്രൊഫൈൽ പരിശോധിക്കാമെന്ന് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Published:

    1 Sept 2022 5:15 PM IST

ഇടതു മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത ലീഗ് മന്ത്രിമാരുമായി താരതമ്യം ചെയ്യരുതെന്ന് മന്ത്രി ആർ. ബിന്ദു
X

തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത ലീഗ് മന്ത്രിമാരുടേതുമായി താരതമ്യം ചെയ്യരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സർവകലാശാല ഭേദഗതി ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ജോസഫ് മുണ്ടശ്ശേരി മുതൽ കെ.ടി ജലീൽ വരെയുള്ളവർ അതിന് തെളിവാണെന്നും അവർ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ളവർ വലിയ എഴുത്തുകാരും ബുദ്ധിജീവികളുമായിരുന്നുവെന്നും മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറഞ്ഞതിൽ എന്തെങ്കിലും തെറ്റായ പരാമർശമുണ്ടെങ്കിൽ പരിശോധിക്കുമെന്നായിരുന്നു സ്പീക്കറുടെ മറുപടി.

സ്പീക്കർ പരിശോധിക്കുകയല്ല, മോശം പരാമർശം നടത്തിയ മന്ത്രി തന്നെ അത് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത പറയാനാണെങ്കിൽ ഇതുവരെ മന്ത്രിയായിരുന്ന എല്ലാവരുടെതും പറയണം. നാളെ മുതൽ അത് ചർച്ച ചെയ്യാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി. യൂണിവേഴ്‌സിറ്റികളിലെ വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരം കുറച്ച് സർക്കാറിന് മേൽക്കൈ ലഭിക്കുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. സർക്കാറിന്റെ പാവകളെ വി.സിമാരാക്കി നിയമിക്കാനാണ് നീക്കമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

TAGS :

Next Story