Quantcast

ഗവർണറുടേത് ഏകപക്ഷീയമായ നടപടിയെന്ന് മന്ത്രി ആർ.ബിന്ദു

''നാളെ എന്നെയും പുറത്താക്കുമായിരിക്കും. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?''- മന്ത്രി ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    23 Oct 2022 3:24 PM GMT

ഗവർണറുടേത് ഏകപക്ഷീയമായ നടപടിയെന്ന് മന്ത്രി ആർ.ബിന്ദു
X

തൃശൂർ: സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസിലർമാരോട് നാളെ രാജിവെക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളെ അനാഥമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

താൻ ഇത് പറഞ്ഞതിന്റെ പേരിൽ തന്നെയും പുറത്താക്കുമായിരിക്കും. പക്ഷേ പറയാതെ മുന്നോട്ടുപോകാനാവില്ല. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. കേരള സർവകലാശാലക്ക് നാക് എ++ പദവി ലഭിച്ചു. കാലിക്കറ്റിനും കുസാറ്റിനും എ+ പദവി ലഭിച്ചു. ഇതെല്ലാം നേടിയത് ഈ വി.സിമാരുടെ നേതൃത്വത്തിലാണെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story