'ഇടതുപക്ഷത്തിനുള്ളിൽ കേരള കോൺഗ്രസിനുള്ളത് ചെറിയ സ്പേസാണെന്ന് വിശ്വസിക്കുന്നില്ല'; മന്ത്രി റോഷി അഗസ്റ്റിൻ
'മുന്നണി പ്രവേശനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്'

കോട്ടയം:ഇടതുപക്ഷത്തിന് ഉള്ളിൽ കേരള കോൺഗ്രസിനുള്ളത് ചെറിയ സ്പേസ് ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇക്കാര്യം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നില്‍ക്കുന്ന ഇടങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കുകയും ആ മുന്നണിയുടെ ശക്തിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടി പണ്ടേ ശീലിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കേരള കോൺഗ്രസ് മുന്നണിയിലെത്തിയതിന് ശേഷം പ്രതീക്ഷിച്ച രീതിയിലുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞില്ലെന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ വിമർശനത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
Next Story
Adjust Story Font
16

