Quantcast

മത്സരയോട്ടം നടത്തിയ ബസിനെതിരെ മന്ത്രിയുടെ ഇടപെടൽ; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, പെർമിറ്റ് റദ്ദാക്കും

സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-10-25 03:07:14.0

Published:

25 Oct 2025 8:24 AM IST

മത്സരയോട്ടം നടത്തിയ ബസിനെതിരെ മന്ത്രിയുടെ ഇടപെടൽ; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു, പെർമിറ്റ് റദ്ദാക്കും
X

Photo: MediaOne

എറണാകുളം: കാലടിയിൽ സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിൽ കർശന നടപടി സ്വീകരിച്ച് ​ഗതാ​ഗത വകുപ്പ്. അപകടകരമായ രീതിയിൽ അമിതവേ​ഗതയിൽ ഓടിച്ച കെഎൽ-33-2174 നമ്പർ ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ആർടിഒ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് നടപടി. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആർടിഒ- കെ.ആർ സുരേഷ് പറഞ്ഞു.

സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്‌തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുകയും മൂവാറ്റുപുഴ ആർ.ടി.ഒ. യ്ക്ക് ശിപാർശ അയയ്ക്കുകയും ചെയ്തു. റോഡിൽ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ ബസുകൾ തമ്മിൽ മത്സരിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വകുപ്പ് തുടർച്ചയായി ശക്തമായ നടപടികളെടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ. ശ്രീ കെ.ആർ. സുരേഷ് അറിയിച്ചു.

TAGS :

Next Story