Quantcast

മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകി; വഖഫ് ,സഹകരണം നിയമഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കും

ചില ബില്ലുകളിൽ വ്യക്തത വരുത്താൻ വേണ്ടി മന്ത്രിമാരെ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-24 00:48:36.0

Published:

24 Feb 2023 12:45 AM GMT

Ministers, Governor,Waqf ,Cooperation Bills,
X

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാർ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ചില ബില്ലുകളിൽ വ്യക്തത വരുത്താൻ വേണ്ടി മന്ത്രിമാരെ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. മന്ത്രിമാരായ പി രാജീവ് , ആർ ബിന്ദു, വിഎൻ വാസവൻ, വി അബ്ദുറഹ്മാൻ , ജെ ചിഞ്ചുറാണി എന്നിവർ ഗവർണറെ നേരിട്ട് കണ്ട് വിശദീകരണം നൽകി.

മന്ത്രിമാർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചില ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കും. വഖഫ് , സഹകരണം നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടാൻ സാധ്യതയുണ്ടെങ്കിലും വിവാദ ബില്ലകളിൽ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ.ചാൻസലൻ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിലും ലോകായുക്ത നിയമഭേദഗതി ബില്ലിലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. ഇന്ന് വൈകുന്നേരും ഹൈദരാബാദിലേക്ക് പോകുന്ന ഗവർണർ അടുത്ത മാസം ആദ്യമേ തിരികേ എത്തുകയുള്ളൂ.

ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും ഇതുവരെയും അത്തരം വിശദീകരണം മുഖ്യമന്ത്രി നൽകിയിട്ടില്ലെന്നും ഗവർണർ പറഞ്ഞിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താനാണെന്നും അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കുമെന്നും ഗവർണർ പറഞ്ഞു. സർക്കാറിനെതിരെരായ പരാതികൾ അന്വേഷിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ലെന്നും ഭരണഘടന തത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും പറഞ്ഞ ഗവർണർ ഏക സിവിൽ കോഡിൽ ഉറച്ചു നിന്ന നിലപാടിൽ നിന്ന് ഇടത് പാർട്ടികൾ മാറുന്നെന്നും ഇപ്പോഴത്തെ പുതിയ നിലപാട് പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാവാമെന്നും കൂട്ടിച്ചേർത്തു.

TAGS :

Next Story