Quantcast

സർക്കാർ പ്രഖ്യാപനം നടപ്പായില്ല; വിപണിക്ക് ഇക്കുറിയും ഇടനിലക്കാരെ ആശ്രയിച്ച് കർഷകർ

തുച്ഛമായ വിലയ്ക്ക് കർഷകരിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ തമിഴ്നാട്ടിലെ മാർക്കറ്റുകളിലെത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരുടെ രീതി.

MediaOne Logo

Web Desk

  • Updated:

    2023-08-17 02:25:50.0

Published:

17 Aug 2023 2:05 AM GMT

സർക്കാർ പ്രഖ്യാപനം നടപ്പായില്ല; വിപണിക്ക് ഇക്കുറിയും ഇടനിലക്കാരെ ആശ്രയിച്ച് കർഷകർ
X

ഇടുക്കി: വട്ടവട, കാന്തല്ലൂർ മേഖലകളിലെ കർഷകർക്ക് ന്യായവില ഉറപ്പാക്കി വിപണി കണ്ടെത്തുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. ഓണമടുത്തിട്ടും ഹോർട്ടികോർപ്പ് പച്ചക്കറി സംഭരണം തുടങ്ങാത്തതും സമയബന്ധിതമായി തുക നൽകാത്തതും തിരിച്ചടിയായി. മികച്ച വിളവ് ലഭിച്ചെങ്കിലും ഇടനിലക്കാർ നിശ്ചയിച്ചുറപ്പിക്കുന്ന വിലക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. തുച്ഛമായ വിലയ്ക്ക് കർഷകരിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ തമിഴ്നാട്ടിലെ മാർക്കറ്റുകളിലെത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരുടെ രീതി.

ഹോർട്ടികോർപ്പ് സമയബന്ധിതമായി പണം നൽകാത്തതിനാൽ വി.എഫ്.പി.സി.കെയുടെ പ്രവർത്തനവും താളം തെറ്റി. പച്ചക്കറികൾ സംഭരിച്ച് സൂക്ഷിക്കാൻ സംവിധാനമില്ലാത്തതും തിരിച്ചടിയായി. കുടിശ്ശികയില്ലെന്നും കർഷകരുടെ രജിസ്ട്രേഷൻ നടത്തി ഉൽപ്പന്നങ്ങൾ സംഭരിക്കാനുള്ള നടപടികൾ തുടങ്ങിയെന്നുമാണ് ഹോർട്ടികോപ്പിന്റെ വിശദീകരണം. സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാനുള്ള അനുകൂല സാഹചര്യം വട്ടവടയിലും കാന്തല്ലൂരിലുമുണ്ട്. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ഈ കാർഷിക സംസ്കാരവും അന്യമാകും.


TAGS :

Next Story