Quantcast

യു.പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; കായംകുളം യുഡിഎഫ് കണ്‍വീനര്‍ എ.ഇര്‍ഷാദിനെതിരെ പരാതി

ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിവാദ പ്രസ്താവന

MediaOne Logo

Web Desk

  • Updated:

    2026-03-25 08:33:42.0

Published:

25 March 2026 12:57 PM IST

യു.പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; കായംകുളം യുഡിഎഫ് കണ്‍വീനര്‍ എ.ഇര്‍ഷാദിനെതിരെ പരാതി
X

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് നേതാവ്. കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ എ.ഇര്‍ഷാദാണ് യു.പ്രതിഭയെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയത്. ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ പ്രസ്താവന.

എംഎല്‍എ ആയിരുന്ന കാലത്ത് ഒരു നിലക്കുള്ള പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കില്‍ പോലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു.പ്രതിഭയെന്നായിരുന്നു പരാമര്‍ശം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കായംകുളം മുനിസിപ്പല്‍ ഒന്നാം വാര്‍ഡിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്നു ഇര്‍ഷാദ്. സംഭവത്തില്‍ ഇയാൾക്കെതിരെ പരാതി നല്‍കിയേക്കുമെന്നാണ് പ്രാഥമിക വിവരം.

TAGS :

Next Story