Quantcast

പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായത് ഗുരുതര വിഷയം; ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ല: ഹൈക്കോടതി

ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    17 Jan 2023 10:18 AM GMT

High court
X

കേരള ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി കാണാതായത് ഗുരുതര വിഷയമെന്ന് ഹൈക്കോടതി. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബാലറ്റുകൾ കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ഇടത് സ്ഥാനാർഥി കെ.പി.എം മുസ്തഫ നൽകിയ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തു. കേസ് ജനുവരി 30ന് വീണ്ടും പരിഗണിക്കും.

പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന 348 സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികളാണ് കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ പെട്ടി കണ്ടെത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബാലറ്റുകളും ട്രഷറിയിലാണ് സൂക്ഷിച്ചത്. ഇത് മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് മാറ്റിയപ്പോൾ നിയമസഭാ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകളുടെ ഒരുപെട്ടിയും കൂട്ടത്തിൽ ഉൾപ്പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം.

TAGS :

Next Story