Quantcast

'ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ'; മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി

ഒരാഴ്ചയായി ഇവരെ കാണാനില്ലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-27 08:13:09.0

Published:

27 April 2026 1:36 PM IST

ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ; മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി
X

ഇടുക്കി: മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ധന്യ ഗണേശനെയാണ് ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത്.

ഒരാഴ്ചയായി ഇവരെ കാണാനില്ലായിരുന്നു. ആരോഗ്യനില വഷളായതിനാൽ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ധന്യയെ കണ്ടെത്തിയത്.

കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ചയോടെ മെമ്പർ ധന്യാ ഗണേഷ് വീട് വിട്ട് ഇറങ്ങിയത്. ഇവിടെ നിന്ന് ഇവർ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. പിന്നീട്, വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിയിരുന്നെങ്കിലും എത്തിയിരുന്നില്ല. ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവരെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

TAGS :

Next Story