Quantcast

'സ്‌കൂളില്‍ പുകവലി പിടികൂടിയതിനു പിന്നാലെ നാടുവിട്ടു'; വട്ടപ്പാറയിൽ കാണാതായ കുട്ടികളെ കണ്ടെത്തി

കന്യാകുമാരിയിലുണ്ടെന്ന് കുട്ടികൾ തന്നെയാണു മാതാപിതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-11-30 04:15:47.0

Published:

30 Nov 2023 3:11 AM GMT

The three missing students from Vattappara, Thiruvananthapuram, found in Kanyakumari, Three missing students from Vattappara found in Kanyakumari
X

തിരുവനനന്തപുരം: വട്ടപ്പാറയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി. കന്യാകുമാരിയിൽനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കുട്ടികൾ ഇവിടെയുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചത്.

വട്ടപ്പാറ സ്വദേശികളായ സിദ്ധാർത്ഥ്, ആദിത്യൻ, രജ്ഞിത്ത് എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായിരുന്നത്. സ്‌കൂളിൽ പോയ കുട്ടികൾ രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുട്ടികൾ തന്നെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി കുട്ടികളെ തിരിച്ചെത്തിച്ചു.

സ്‌കൂളിൽ പുകവലിക്കുന്നത് അധ്യാപകർ പിടികൂടിയിരുന്നു. ഇതേതുടർന്നു രക്ഷിതാക്കളെ കൂട്ടി സ്‌കൂളിലെത്താൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണു കുട്ടികൾ സ്‌കൂളിൽനിന്ന് വീട്ടിലേക്കു പോകാതെ കന്യാകുമാരിയിലേക്കു പോയത്.

Summary: The three missing students from Vattappara, Thiruvananthapuram, found in Kanyakumari

TAGS :

Next Story