Quantcast

മിഷൻ അരിക്കൊമ്പൻ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും

റേഡിയോകോളർ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങൾ വനം വകുപ്പ് കോടതിയെ അറിയിക്കും

MediaOne Logo

Web Desk

  • Updated:

    2023-05-03 00:58:46.0

Published:

3 May 2023 6:25 AM IST

Massive protest on HC stay over Arikkomban mission
X

കൊച്ചി: മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മാറ്റിയ ശേഷമുള്ള സാഹചര്യവും കോടതി വിലയിരുത്തും. റേഡിയോകോളർ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങൾ വനം വകുപ്പ് കോടതിയെ അറിയിക്കും.

പെരിയാറിൽ അരിക്കൊമ്പനനുകൂലമായ സാഹചര്യമായതുകൊണ്ടാണ് സർക്കാർ തീരുമാനത്തെ വിദഗ്ധ സമിതി അംഗീകരിച്ചത്. മിഷൻ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ടും കോടതിയുടെ പരിഗണനയിൽ വരും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പതിനൊന്ന് മണിക്കാണ് ഹരജി പരിഗണിക്കുക.

TAGS :

Next Story