Quantcast

'മധുരമില്ലാ മിഠായി': പ്രമേഹം ബാധിച്ച കുട്ടികളുടെ ആരോഗ്യ പരിരക്ഷാ പദ്ധതി അവതാളത്തിൽ

കുട്ടികളുടെ ചികിത്സയ്ക്കായി പ്രതിമാസം 10,000ലധികം രൂപ ചെലവഴിക്കേണ്ടിവരുന്ന നിർധന കുടുംബങ്ങൾ ദുരിതത്തിൽ

MediaOne Logo

Web Desk

  • Updated:

    2023-11-07 05:48:49.0

Published:

7 Nov 2023 3:37 AM GMT

The state governments Mittayi scheme to ensure comprehensive health care for children and adolescents suffering from type 1 diabetes has been derailed, Mittayi scheme for diabetes in children
X

കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ 'മിഠായി' പദ്ധതിയുടെ ലക്ഷ്യം. ഇൻസുലിൻ അടക്കമുള്ള അവശ്യ ചികിത്സാ വസ്തുക്കൾ സൗജന്യമായാണ് പദ്ധതി വഴി നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞ കുറേ ആഴ്ചയായി ഇവ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് രോഗബാധിതരുടെ മാതാപിതാക്കൾ.

ഇൻസുലിൻ അടമുള്ളവ പുറത്തുനിന്നു വാങ്ങേണ്ടിവരുന്നത് വലിയ സാമ്പത്തികബാധ്യതയ്ക്കു കാരണമാകുന്നതായി മാതാപിതാക്കൾ പറയുന്നു. പ്രതിമാസം ചികിത്സാ ചെലവിനായി മാത്രം പതിനായിരത്തിലധികം രൂപയാണു മാറ്റിവയ്‌ക്കേണ്ടിവരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇതു ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഇതുമൂലം പല ദിവസങ്ങളിലും കുട്ടികൾക്ക് ഇൻസുലിൻ നൽകാൻ സാധിക്കുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു.

അതേസമയം, വിവിധ സാങ്കേതിക പ്രശ്‌നങ്ങളാണ് ചികിത്സാ വസ്തുക്കളുടെ ലഭ്യതക്കുറവിന് അധികൃതർ നൽകുന്ന വിശദീകരണം.

Summary: The state government's 'Mittayi' scheme to ensure comprehensive health care for children and adolescents suffering from type 1 diabetes has been derailed.

TAGS :

Next Story