Quantcast

സംഗീതയുടെ മരണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ടി.ജെ വിനോദ് എം.എല്‍.എ

ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ബോധ്യപ്പെട്ടതായി എംഎല്‍എ

MediaOne Logo

Web Desk

  • Published:

    11 July 2022 6:15 PM IST

സംഗീതയുടെ മരണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ടി.ജെ വിനോദ് എം.എല്‍.എ
X

കൊച്ചി: എറണാകുളം സ്വദേശിനി സംഗീതയുടെ മരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ടി ജെ വിനോദ് എംഎല്‍എ. സര്‍ക്കാര്‍ ഗൌരവതരമായ ഇടപെടല്‍ നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. സംഗീതയുടെ ഭർത്താവ് സുമേഷ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ എസ്.സി / എസ്.ടി വിഭാഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റി.

ഭർതൃ വീട്ടിൽ ജാതിവിവേചനത്തെയും സ്ത്രീധന പീഡനത്തെയും തുടർന്ന് 22കാരി മരിച്ച സംഭവം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥലം എംഎല്‍എ ടി ജെ വിനോദ് ഇവരുടെ വീട് സന്ദര്‍ശിച്ചു. ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ബോധ്യപ്പെട്ടതായി എംഎല്‍എ പറഞ്ഞു. നാളെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

സംഗീതയുടെ ഭര്‍ത്താവ് സുമേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എസ്.എസി, എസ്.എസി പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകള്‍ കൂടിയുള്ളതിനാലാണ് പ്രത്യേക കോടതിയുടെ പരിഗണിക്ക് വിട്ടത്. ജൂൺ ഒന്നിനാണ് സംഗീതയെ ഹൈക്കോടതിക്ക് സമീപമുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

TAGS :

Next Story