Quantcast

'എംഎൽഎമാർ അനുവാദം വാങ്ങിയാണ് ലോകകപ്പ് കാണാൻ പോയത്'; വിവാദമാക്കേണ്ട കാര്യമില്ലെന്ന് സതീശൻ

'അവരെല്ലാം ചെറുപ്പമല്ലേ.. പോയി വരട്ടെയെന്ന് കരുതി'

MediaOne Logo

Web Desk

  • Updated:

    2022-12-18 08:49:08.0

Published:

18 Dec 2022 8:32 AM GMT

എംഎൽഎമാർ അനുവാദം വാങ്ങിയാണ് ലോകകപ്പ് കാണാൻ പോയത്; വിവാദമാക്കേണ്ട കാര്യമില്ലെന്ന് സതീശൻ
X

കൊച്ചി: തന്റെ അനുവാദം വാങ്ങിയിട്ടാണ് എംഎൽഎമാർ ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ പോയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഖത്തർ. കളി കാണാൻ പോയാലും അസംബ്ലി സമയത്ത് എത്തണമെന്ന നിർദേശം നൽകിയിരുന്നു. അവരെല്ലാം ചെറുപ്പമല്ലേ. ഇതൊന്നും വിവാദമാക്കേണ്ട ആവശ്യം ഇല്ല എന്നും സതീശൻ പറഞ്ഞു.

താനും പോകേണ്ടതായിരുന്നു. ബ്രസീൽ തോറ്റതോടെ ഖത്തറിൽ നേരിട്ട് പോയി കളി കാണണ്ട എന്ന് കരുതി. തന്റെ ടീം തോറ്റ നിരാശയുണ്ടെങ്കിലും ഫുട്‌ബോൾ ജീനിയസായ മെസ്സിയുടെ പ്രകടനം കാണാനാണ് ഇഷ്ടമെന്ന് സതീശൻ പറഞ്ഞു.

ഷാഫി പറമ്പിൽ എംഎൽഎ, വിടി ബൽറാം, രമ്യ ഹരിദാസ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, തുടങ്ങിയ നേതാക്കൾ ലോകകപ്പ് മത്സരങ്ങൾ കാണാൻ പോവുകയും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. കടുത്ത ബ്രസീൽ ആരാധകനായ വി.ടി ബൽറാമും അർജന്റീന ആരാധകരായ രാഹുൽ മാങ്കൂട്ടത്തിലും, ഷാഫി പറമ്പിലും പങ്കുവെച്ച പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

TAGS :

Next Story