'എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും, ഗാന്ധിയെ കൊന്ന സംഘം ഇന്ത്യ ഭരിക്കുന്നതിലേക്ക് എത്തിച്ച പരമ ദ്രോഹികളാണ് കോൺഗ്രസ്': എം.എം മണി
ഫലം വരുന്നതിന് മുമ്പ് മുഖ്യമന്ത്രി ചർച്ച തുടങ്ങിയ വിഡ്ഢികളാണെന്നും എം.എം മണി

ഇടുക്കി: ഇടുക്കിയിൽ നിലവിലുള്ള സീറ്റുകളും ഇടതുമുന്നണി നിലനിർത്തുമെന്ന് എം.എം മണി. തൊടുപുഴയിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യം. പി.ജെ ജോസഫ് മാറിയത് ഗുണമാകും. സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ അധികാരസ്ഥാനത്തേക്ക് എത്തിച്ചത് കോൺഗ്രസിന്റെ നയങ്ങൾ. നരേന്ദ്രമോദി അധികാരത്തിലിരിക്കുമ്പോൾ ഒരിക്കലും ജനങ്ങൾ യുഡിഎഫിന് വേണ്ടി വോട്ട് ചെയ്യില്ല. മഹാത്മ ഗാന്ധിയെ കൊന്ന സംഘം ഇന്ത്യ ഭരിക്കുന്നതിലേക്ക് എത്തിച്ച പരമ ദ്രോഹികളാണ് കോൺഗ്രസ്. ഞങ്ങളാരും ഇന്ത്യ ഭരിച്ചിട്ടില്ല. താങ്ങിയിട്ടെയുള്ളു പലപ്പോഴും. അതുകൊണ്ട് തന്നെ ജനങ്ങൾ എൽഡിഎഫിന് അനുകൂലമായെ വോട്ട് ചെയ്യുള്ളൂവെന്നും മണി.
ഉടുംമ്പുംചോലയിൽ ഉറപ്പായും ജയിക്കും. എക്സിറ്റ്പോളിൽ കാര്യമില്ല. യുഡിഎഫ് വന്നാൽ അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ. തമ്മിലടിയായിരിക്കും. ഫലം വരുന്നതിന് മുമ്പ് മുഖ്യമന്ത്രി ചർച്ച തുടങ്ങി വിഡ്ഢികളെന്നും അറപ്പാവുകയാണെന്നും എം.എം മണി.
Adjust Story Font
16

