Quantcast

'ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു'; വി.ഡി സതീശന് ആശംസ നേർന്ന് എം.എം മണി

10 ദിവസത്തോളം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    14 May 2026 3:43 PM IST

ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു; വി.ഡി സതീശന് ആശംസ നേർന്ന് എം.എം മണി
X

കോഴിക്കോട്: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ആശംസ നേർന്ന് സിപിഎം നേതാവ് എം.എം മണി. ''ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ആശംസകൾ നേരുന്നു. തെരത്തെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങും''- എം.എം മണി ഫേസ്ബുക്കിൽ കുറിച്ചു.

10 ദിവസത്തോളം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പുതിയ കേരളത്തെ സൃഷ്ടിക്കാൻ പുതുയുഗത്തിന് തുടക്കം കുറിക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് സതീശൻ പ്രതികരിച്ചു. അംഗീകാരം വ്യക്തിപരമായി കിട്ടിയല്ല. തന്നെ സഹായിച്ചത് എഐസിസി ആണ്. അത് കേരളത്തിൽ നടപ്പാക്കാൻ സഹായിച്ചത് കെ.സി വേണുഗോപാലാണ്. കാമ്പയിൻ കമ്മിറ്റി ചെയർമാനായിരുന്ന ചെന്നിത്തലയും യുഡിഎഫ് വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

TAGS :

Next Story