Quantcast

അച്ചാ ദിന്‍ ആഗയാ; പെട്രോള്‍ വില നൂറ് കടന്നത് 'ആഘോഷിച്ച്' എം.എം മണി

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും പെട്രോള്‍ വിലവര്‍ധനയെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    7 Jun 2021 5:38 PM IST

അച്ചാ ദിന്‍ ആഗയാ; പെട്രോള്‍ വില നൂറ് കടന്നത് ആഘോഷിച്ച് എം.എം മണി
X

പെട്രോള്‍ വില നൂറ് കടന്നസാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് എം.എം മണി. ബലൂണുകളും പൂക്കളും തൂക്കി അലങ്കരിച്ച പെട്രോള്‍ പമ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് എം.എം മണിയുടെ പരിഹാസം. ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ.....അച്ചാ ദിന്‍ ആഗയാ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും പെട്രോള്‍ വിലവര്‍ധനയെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. വില നൂറ് കടന്നതിനെ സെഞ്ച്വറിയടിച്ച ബാറ്റ്‌സ്മാന്‍ ബാറ്റും ഹെല്‍മറ്റും ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുന്നതുപോലെ ഹെല്‍മറ്റുയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ഫോട്ടോയാണ് ഉണ്ണിത്താന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നികുതി കുറക്കാത്തതിന് സംസ്ഥാന സര്‍ക്കാറിനെ കൂടി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉണ്ണിത്താന്റെ പോസ്റ്റ്.

സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് പെട്രോള്‍ വില നൂറ് കടന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വില നൂറ് കടന്നത്.

TAGS :

Next Story