Quantcast

അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നൽകാൻ സർക്കാർ പറഞ്ഞിട്ടില്ല; വിവാദ പരാമർശവുമായി എം.എം മണി

എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരെയാണ് എം.എം മണി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-09-29 13:37:44.0

Published:

29 Sept 2023 4:30 PM IST

അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നൽകാൻ സർക്കാർ പറഞ്ഞിട്ടില്ല; വിവാദ പരാമർശവുമായി എം.എം മണി
X

ഇടുക്കി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീവിരുദ്ധവും പ്രകോപനപരവുമായ പരാമർശവുമായി എം.എം മണി എം.എൽ.എ. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നൽകാൻ സർക്കാർ പറഞ്ഞിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കുമെന്നും എം.എം മണി പറഞ്ഞു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നു എന്ന് ആരോപിച്ച് ഉടുമ്പൻചോല താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു എം.എം മണി. 'പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നൽകാൻ സർക്കാർ പറഞ്ഞിട്ടില്ല. അത് പോലീസോ, ആർ.ഡി.ഒയോ കലക്ടറാ ആയാലും ശരി. ഏതെങ്കിലും കേസെടുത്താൽ പിണറായി വിജയനും സർക്കാരിനും മുതലുണ്ടാക്കാൻ വേണ്ടിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു പരത്തുകയാണ്' എന്നാണ് എം.എം മണി പറഞ്ഞത്.

TAGS :

Next Story