Quantcast

'പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും, തിരുത്തേണ്ടതുണ്ടെങ്കിൽ നേതൃത്വം തിരുത്തും'; എം.എം മണി

നയപരമായ തിരുത്തൽ നടപടി സ്വീകരിക്കുമെന്നും എം.എം മണി

MediaOne Logo

Web Desk

  • Updated:

    2026-05-06 05:30:21.0

Published:

6 May 2026 9:45 AM IST

പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും, തിരുത്തേണ്ടതുണ്ടെങ്കിൽ നേതൃത്വം തിരുത്തും; എം.എം മണി
X

ഇടുക്കി: പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് എം.എം മണി മീഡിയവണിനോട്. കുറച്ച് കാലം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. പാർട്ടി നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കിൽ അതും തിരുത്തുമെന്നും എം.എം മണി പറഞ്ഞു.

ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങൾക്ക് സേവനം ചെയ്യാനും പാർട്ടിയെ കെട്ടിപ്പെടുത്താനും ശ്രമിച്ചു. സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരുകളാണ്. തോറ്റുവെന്നത് സത്യമാണ്. ഇല്ലയെന്ന് പറഞ്ഞാൽ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേ. പാർട്ടി നേതൃത്വത്തിൽ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. നയപരമായ തിരുത്തൽ നടപടി സ്വീകരിക്കുമെന്നും എം.എം മണി.


പരാജയത്തിന് മറ്റൊരു പേരില്ലെന്നും തിരുത്തി മുന്നോട്ടുപോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്ലാ പരാജയവും വിശദമായി പരിശോധിക്കും. ബിജെപി മൂന്നിടത്ത് ജയിച്ചത് വലിയ വിപത്ത്. ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചില്ല. നാദാപുരത്തെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട വിമർശനം പരിശോധിക്കുമെന്നും ബിനോയ് വിശ്വം



TAGS :

Next Story