Quantcast

ക്രൈസ്തവർക്കെതിരായ ആൾക്കൂട്ട ആക്രമണം: ഭരണകൂടവും ഐക്യരാഷ്ട്രസഭയും ഇടപെടണം - കെ.സി.ബി.സി

ആൾക്കൂട്ട ആക്രമണങ്ങളും വംശഹത്യ ലക്ഷ്യംവച്ചുള്ള കലാപങ്ങളും പാകിസ്താനും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വർധിക്കുകയാണ്. ക്രൈസ്തവരാണ് എന്ന കാരണംകൊണ്ട് മാത്രം ഏറ്റവും കൂടുതൽ മനുഷ്യർ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്ന് ലോകത്തുണ്ടെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 Aug 2023 11:43 AM GMT

Mob attacks on Christians: State and United Nations must intervene - KCBC
X

കൊച്ചി: ക്രൈസ്തവർക്കെതിരെയുള്ള ആൾക്കൂട്ട ആക്രമണങ്ങളും വംശഹത്യ ലക്ഷ്യംവച്ചുള്ള കലാപങ്ങളും പാകിസ്താനും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വർധിക്കുകയാണെന്ന് കെ.സി.ബി.സി. വ്യാജ ആരോപണങ്ങൾ ഉയർത്തി ന്യൂനപക്ഷമായ ക്രൈസ്തവർ, ഭൂരിപക്ഷ ജനവിഭാഗത്താൽ പാകിസ്താനിൽ ആക്രമിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. ഇത്തരം വ്യാജ ആരോപണങ്ങൾ ആൾക്കൂട്ട ആക്രമണം ലക്ഷ്യമാക്കി പ്രചരിപ്പിച്ചത് ചില തീവ്ര മതസംഘടനകളാണെന്നാണ് വിവിധ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.

ഏതൊരു രാജ്യത്തും വർഗീയ ധ്രുവീകരണവും, വിഭാഗീയതയും വളർത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളാണ്. വിദ്വേഷ പ്രചാരണങ്ങളിലൂടെ കലാപങ്ങൾക്ക് വിത്തുപാകുന്ന അവർ അനേകലക്ഷം മനുഷ്യരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് വിവിധ രാജ്യങ്ങളിൽ ദൃശ്യമാകുന്നത്. ക്രൈസ്തവരാണ് എന്ന കാരണംകൊണ്ട് മാത്രം ഏറ്റവും കൂടുതൽ മനുഷ്യർ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്ന് ലോകത്തുണ്ട്. ഈ പശ്ചാത്തലത്തിൽ ശക്തമായ ഇടപെടലുകൾ നടത്താൻ ആക്രമണങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങളും, ഐക്യരാഷ്ട്ര സഭയും തയ്യാറാകണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

TAGS :

Next Story