Quantcast

ചായ കുടിക്കാനിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു- വീഡിയോ

പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-18 12:42:13.0

Published:

18 May 2023 4:20 PM IST

mobail phone explotion, thrissur
X

തൃശൂർ: പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നുരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

മരോട്ടിച്ചാലിൽ ഉള്ള ചായക്കടയിൽ ഇരിക്കുമ്പോൾ ഷർട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. കീശയുടെ ഭാഗത്ത് തീ ആളി പടർന്നു. ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെടുകയായിരുന്നു.

ഒരു വർഷം മുൻപ് വാങ്ങിയ ഐ ടെൽ എന്ന കമ്പനിയുടെ ഫോണിന്‍റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. 1000 രൂപയ്ക്ക് വാങ്ങിയ ഫോണിന് വാറണ്ടി ഇല്ലായിരുന്നു. ബനിയൻ ധരിച്ചതിനാൽ ശരീരത്തിൽ പൊള്ളലേറ്റില്ലെന്നും തീപടരുന്നത് കണ്ടപ്പോള്‍ വേഗത്തിൽ തല്ലിക്കെടുത്തിയെന്നും ഏലിയാസ് പറഞ്ഞു. ഫോൺ പൂർണമായും കത്തിനശിച്ചു.

അടുത്തിടെ കേരളത്തിൽ വിവിധ ഇടങ്ങളിൽ ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. തൃശൂരിൽ 8 വയസുകാരിക്ക് ജീവൻ നഷ്ടമാകുന്ന ദാരുണമായ സാഹചര്യവുമുണ്ടായി.

TAGS :

Next Story