Quantcast

മോഫിയയുടെ ആത്മഹത്യ; സിഐയെ ചുതലകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎയുടെ പ്രതിഷേധം

ഇത്തരക്കരെ സർക്കാർ സംരക്ഷിക്കുന്നതുകൊണ്ടാണ് പൊലീസിൽ ഇതുപൊലെ പുഴുക്കുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷന്റേത് മുതലക്കണ്ണീർ ആണെന്നും എംഎൽഎ ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-11-24 05:06:55.0

Published:

24 Nov 2021 4:31 AM GMT

മോഫിയയുടെ ആത്മഹത്യ; സിഐയെ ചുതലകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്  അൻവർ സാദത്ത് എംഎൽഎയുടെ പ്രതിഷേധം
X

ആലുവയിൽ സ്ത്രധന പീഡനത്തെ തുടർന്ന് നവ വധു മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ സുധീറിനെതിരെ ചുമതലകളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ അൻവർ സാദത്തിന്റെ പ്രതിഷേധം. ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നാണ് എംഎൽഎയുടെ പ്രതിഷേധം. സിഐക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എംഎൽഎ പറഞ്ഞു.

വിഷയത്തിൽ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ആരോപണവിധേയനായ സിഎയെ ഇതുവരെ സ്റ്റേഷൻ ചാർജിൽ നിന്നും മാറ്റിയിട്ടില്ല. സിഐ സുധീർ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. സിഐയെ കൃത്യമായി ആരോ സംരക്ഷിക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഇത്തരക്കരെ സർക്കാർ സംരക്ഷിക്കുന്നതുകൊണ്ടാണ് പൊലീസിൽ ഇതുപൊലെ പുഴുക്കുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനിതാ കമ്മീഷന്റേത് മുതലക്കണ്ണീർ ആണെന്നും എംഎൽഎ ആരോപിച്ചു.

മോഫിന്റെ ആത്മഹത്യ കുറിപ്പിൽ സിഐയുടെ പേരുണ്ടായിരുന്നു. അതിനിടെ മോഫിയ പർവീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായി. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവർ ഒളിവിലായിരുന്നു. സിഐക്കെതിരെ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു.

TAGS :

Next Story