Quantcast

ലഹരിക്കെതിരായ പോരാട്ടത്തിന് ഇനിയും വൈകരുത്; മോഹൻലാൽ

മീഡിയവൺ ലഹരിവിരുദ്ധ വാർത്താപരമ്പരയ്ക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2022-10-09 06:09:09.0

Published:

9 Oct 2022 5:00 AM GMT

ലഹരിക്കെതിരായ പോരാട്ടത്തിന് ഇനിയും വൈകരുത്; മോഹൻലാൽ
X

കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിന് ഇനി വൈകരുതെന്ന് നടൻ മോഹൻലാൽ. മീഡിയവൺ ലഹരിവിരുദ്ധ വാർത്താപരമ്പരയ്ക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി എന്ന വിപത്തിനെതിരെ യുവജനങ്ങളും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മോഹൻലാലിന്റെ വാക്കുകൾ

ഉണരൂ എന്ന ലഹരി വിരുദ്ധ വാർത്താപരമ്പര മീഡിയവൺ ഒരുമാസമായിപ്രക്ഷേപണം ചെയ്യുകയാണല്ലോ. സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധപരിപാടികള്ക്ക് പൂർണപിന്തുണ അർപ്പിച്ച് മീഡിയവണിന്റെ ഒരുപകൽമുഴുവൻ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധവാർത്താനേരത്തിന് എന്റെ എല്ലാവിധ ആശംസകളും ഒപ്പം ലഹരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് ഞാൻ അഭ്യർഥിക്കുന്നു. ലഹരി എന്ന മഹാവിപത്തിനെതിരെ നാട്ടിലെ യുവജനങ്ങളും വിദ്യാർഥികളും രാഷ്ട്രീയകക്ഷിഭേദമന്യേ ഒരുമിച്ച് ഇറങ്ങേണ്ട സമയമാണിത്. ഇനി വൈകാൻ പാടില്ല.

ഒന്നുചേരാം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ....

ലഹരിക്കെതിരെ പോരടിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ ഒന്നിച്ച് അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ വാർത്താദിനം മീഡിയവൺ സംഘടിപ്പിക്കുന്നത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഈ തൽസമയ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

വാർത്താ പരമ്പര 'ഉണരൂ'വിന് ലഭിച്ച പിന്തുണ, ലഹരി വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ഊർജം നൽകുന്നതായിരുന്നു. ഉത്തരവാദിത്വ മാധ്യമപ്രവർത്തനത്തിലൂന്നി സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ മാധ്യമ മുഖം തുറക്കുകയാണ് മീഡിയവൺ. ഒരു മാസമായി തുടരുന്ന 'ഉണരൂ' എന്ന വാർത്താ പരമ്പരക്ക് സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണ അനിവാര്യമായ ഒരു പോരാട്ടത്തിന് ഞങ്ങൾക്ക് കരുത്ത് പകരുന്നു. ഒരു പകൽ മുഴുവൻ ലഹരിക്കെതിരായുള്ള പോരാട്ടത്തിന് വാർത്തകളിലൂടെ മൂർച്ചകൂട്ടാൻ ഒരുങ്ങുകയാണ് മീഡിയവൺ.

TAGS :

Next Story