Quantcast

കേരളത്തിൽ കുരങ്ങ് വസൂരിയെന്ന് സംശയം; പരിശോധനാഫലം വൈകിട്ടോടെ

യു.എ.ഇയില്‍ നിന്ന് എത്തിയ ആൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-07-14 04:41:04.0

Published:

14 July 2022 3:13 AM GMT

കേരളത്തിൽ കുരങ്ങ് വസൂരിയെന്ന് സംശയം; പരിശോധനാഫലം വൈകിട്ടോടെ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങ് വസൂരിയെന്ന് സംശയം. യു.എ.ഇയില്‍ നിന്ന് എത്തിയ ആൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈന്ൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകൾ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

കുരങ്ങ് വസൂരി സ്ഥിരീകരിച്ച ഒരാളുമായി ഇയാള്‍ക്ക് അടുത്ത സമ്പർക്കം ഉണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധനാഫലം വൈകിട്ടോടെ വരും. ഇയാൾക്ക് പനിയുടെ ലക്ഷണമാണുള്ളത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കുരങ്ങ് വസൂരി. ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുക. മരണ നിരക്ക് കുറവാണ്. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story