സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. കാസർകോട് മുതൽ കോട്ടയം വരെയുള്ള പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ യെല്ലോ അലർട്ടാണ്.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.
ഞായറാഴ്ച വടക്കൻ ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ,ഓറഞ്ച് അലർട്ടും നൽകി.
Next Story
Adjust Story Font
16

