Quantcast

കാലവർഷം എത്തുന്നു; സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത

ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്

MediaOne Logo

Web Desk

  • Updated:

    2023-05-18 09:23:51.0

Published:

18 May 2023 11:05 AM IST

Monsoon knocks at Andaman and Nicobar islands
X

ഡൽഹി: 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹത്തിൽ എത്തുന്നതോടെ അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കാനും കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.

24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബാർ ദ്വീപസമൂഹം, തെക്കൻ ആൻഡമാൻ കടൽ തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്ക് എത്തും. അതേസമയം മലയോര മേഖലയിൽ ഒഴികെ കേരളത്തിൽ ഇന്ന് ഉയർന്ന താപനിലയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.


TAGS :

Next Story