Quantcast

10 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ട് നൽകിയത് 50,000 രൂപ മാത്രം; കരുവന്നൂർ ബാങ്കിൽ നിന്ന് പണം കിട്ടാതെ നേരത്തെയും രോഗി മരിച്ചതായി പരാതി

വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാലാണ് മരണമെന്ന് കുടുംബം

MediaOne Logo

Web Desk

  • Published:

    29 July 2022 2:19 AM GMT

10 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ട് നൽകിയത് 50,000 രൂപ മാത്രം; കരുവന്നൂർ ബാങ്കിൽ നിന്ന് പണം കിട്ടാതെ നേരത്തെയും രോഗി മരിച്ചതായി പരാതി
X

തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് ചികിത്സക്ക് ആവശ്യമായ പണം കിട്ടാതെ നേരത്തെയും രോഗി മരിച്ചെന്ന് പരാതി. തലച്ചോർ ചുരുങ്ങുന്ന അസുഖം മൂലം മാപ്രാണം സ്വദേശി രാമൻ (75) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിൻറെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപമുണ്ട്.

എന്നിട്ടും ആവശ്യപ്പെട്ട പണം നൽകാൻ ബാങ്ക് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ശസ്ത്രക്രിയക്കായി 3 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയത് അമ്പതിനായിരം രൂപമാത്രം. വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാലാണ് മരണമെന്ന് കുടുംബം ആരോപിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരിച്ചു കിട്ടാതെ ചികിത്സയിലിരിക്കെ മാപ്രാണം സ്വദേശി ഏറാട്ടുപറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിന(70) കഴിഞ്ഞദിവസം മരിച്ചിരുന്നു.ചികിത്സയ്ക്കായി നിക്ഷേപം തിരിച്ചു നൽകണമെന്നു ദേവസി 6 മാസത്തോളമായി നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് ഇവര്‍ മരിച്ചത്. നാട്ടുകാരും ബന്ധുക്കളും വയോധികയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഫിലോമിനയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ മാപ്രാണം ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു.

TAGS :

Next Story