'കുടുംബത്തിലെ എല്ലാവരുടെയും വിവരങ്ങൾ ചേർക്കാൻ കഴിയുന്നില്ല'; എസ്‌ഐആറിൽ കൂടുതൽ പരാതികൾ
ഏതെങ്കിലും അടുത്ത ബന്ധുവിൻ്റെ വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്.

പാലക്കാട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ (എസ്ഐആറിൽ) കൂടുതൽ പരാതികള്‍. 2002 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങൾ ബിഎല്‍ഒ ആപ്പിൽ എന്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛൻ , മുത്തശ്ശി എന്നിവരുടെ വിവരങ്ങൾ മാത്രമാണ് എന്റർ ചെയ്യാൻ കഴിയുന്നത്.
2002ൽ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയിൽ ഇല്ലാത്തവരുടെ പേര് ഇപ്പോൾ എസ്ഐആറിൽ ചേർക്കാൻ കഴിയുന്നില്ല.. സഹോദരങ്ങൾ , മാതാപിതാക്കളുടെ സഹോദരങ്ങൾ എന്നിവരുടെ വിവരങ്ങൾ നൽകിയവരുടെ ഫോമുകൾ ബിഎല്‍ഒമാർ മാറ്റിവെക്കുകയാണെന്നും ആളുകൾ പറയുന്നു. ഏതെങ്കിലും അടുത്ത ബന്ധുവിൻ്റെ വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്.
Next Story
Adjust Story Font
16

