Quantcast

ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് വേണം: ജമാഅത്തെ ഇസ് ലാമി

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ പ്രവേശനത്തിന്റെ തോത് വർധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ്

MediaOne Logo

rishad

  • Published:

    12 July 2021 6:53 PM IST

ആരാധനാലയങ്ങളിൽ  കൂടുതൽ ഇളവ് വേണം: ജമാഅത്തെ ഇസ് ലാമി
X

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വിവിധ മേഖലകളിൽ ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ പ്രവേശനത്തിന്റെ തോത് വർധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചും ആരാധനാലയങ്ങൾക്ക് ഉൾക്കൊള്ളാവുന്ന എണ്ണത്തിന് ആനുപാതികമായും തോത് നിശ്ചയിക്കുന്നതാണ് ശാസ്ത്രീയമായ രീതി. ആരാധനാലയങ്ങളുടെ വലുപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാ ആരാധനാലയങ്ങൾക്കും 15 പേരായി തുടരുന്നത് യുക്തിസഹമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അബ്ദുൽ അസീസ് പറഞ്ഞു.

ആരാധനനാലയങ്ങളിൽ കോവിഡ് നിയന്ത്രണത്തിന് ഏർപ്പെടുത്തുന്ന ഇത്തരം അനുയോജ്യമല്ലാത്തതും ശാസ്ത്രീയമല്ലാത്തതുമായ നിയന്ത്രണങ്ങൾ ജനങ്ങൾക്കിടയിൽ നടപടികളുടെ വില കുറക്കാൻ കാരണമാകുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ 40 പേർക്കെങ്കിലും അനുമതി നൽകണമെന്നും പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിക്കണമെന്നും കാന്തപുരം എബി അബൂബക്കര്‍ മുസ് ലിയാരും ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story