Quantcast

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളത്ത്; രണ്ടാമത് തിരുവനന്തപുരം

എറണാകുളം സിറ്റിയിൽ 2685 കേസും എറണാകുളം റൂറലിൽ 1076 കേസുമടക്കം ജില്ലയിൽ 3761 കേസാണ് 2022ൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2025-03-19 16:01:13.0

Published:

19 March 2025 7:39 PM IST

More drug cases registerd in Eranakulam
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളത്ത്. 2022ൽ ഇത് സംബന്ധിച്ച കണക്കുകൾ ഏറ്റവും അവസാനം പുറത്തുവന്നത്. ഇത് പ്രകാരം എറണാകുളം സിറ്റിയിൽ 2685 കേസും എറണാകുളം റൂറലിൽ 1076 കേസുമടക്കം ജില്ലയിൽ 3761 കേസാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തിരുവനന്തപുരം സിറ്റിയിൽ 1173 കേസും തിരുവനന്തപുരം റൂറലിൽ 1702 കേസുമടക്കും 2875 കേസാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. മലപ്പുറം ജില്ലയിൽ 2724 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊല്ലം സിറ്റിയിൽ 1584 കേസും കൊല്ലം റൂറലിൽ 754 കേസുമടക്കം 2338 കേസുകൾ രജിസ്റ്റർ ചെയ്തു. കോഴിക്കോട് സിറ്റിയിൽ 1181 കേസും കോഴിക്കോട് റൂറലിൽ 696 കേസുമടക്കം 1877 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കണ്ണൂർ-1340, കോട്ടയം-1338, കാസർകോട്-1299, വയനാട്-1278, ആലപ്പുഴ-1157, പാലക്കാട്-1088, തൃശൂർ റൂറൽ-934, ഇടുക്കി-798 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ.

കഴിഞ്ഞ് മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ വലിയ വർധനയുണ്ടായെന്നാണ് കേസുകൾ പറയുന്നത്. നാർക്കോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് 1985 പ്രകാരം 2021ൽ 5,695 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2022ൽ ഇത് 26,619 ആയി വർധിച്ചു. 2023ൽ 30,000 കേസുകളും 2024ൽ 27,701 കേസുകളുമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.

മയക്കുമരുന്ന് കൈവശംവെച്ചതിന് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട 25 ജില്ലകളിൽ 17 എണ്ണവും കേരളത്തിലാണ്. മഹാരാഷ്ട്ര, പഞ്ചാബ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ നഗരപ്രദേശങ്ങളിലാണ് മയക്കുമരുന്ന് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യപ്പെടുന്നതെങ്കിൽ കേരളത്തിൽ ഗ്രാമീണ മേഖലയിലും മയക്കുമരുന്ന് വ്യാപാരം സജീവമാണെന്നാണ് കണക്കുകൾ പറയുന്നത്.

TAGS :

Next Story