Quantcast

അരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം രൂക്ഷം

MediaOne Logo

Web Desk

  • Updated:

    2022-01-26 01:18:50.0

Published:

26 Jan 2022 1:15 AM GMT

അരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
X

പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ടെസ്റ്റ് ചെയ്യുന്ന രണ്ടിലൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കും.

ചികിത്സയിലുള്ളവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഓക്‌സിജൻ, ഐ.സി.യു കിടക്കകൾ ആവശ്യമുള്ളത്. 57 ശതമാനം ഐസിയു കിടക്കകളും 86 ശതമാനം വെൻറിലേറ്ററുകളും ഒഴിവുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം രൂക്ഷമാകുന്നതാണ് മറ്റൊരു ആശങ്ക. ഇന്നലെ അഞ്ഞൂറിലേറെ പേരാണ് രോഗബാധിതരായത്. പ്രതിസന്ധി പരിഹരിക്കാൻ 4971 ആരോഗ്യ പ്രവർത്തകരെ പുതുതായി നിയമിക്കും. സി കാറ്റഗറിയിലുള്ള തിരുവനന്തപുരത്ത് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ തുടരുകയാണ്. സ്‌കൂളുകളിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് നാളെ യോഗം ചേരും.ഒന്ന് മുതൽ ഒമ്പത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ പുരോഗതി, 10,11,12 ക്ലാസുകളുടെ നടത്തിപ്പ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഉന്നതതല യോഗത്തിൽ ചർച്ചയാകും.

അതേ സമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും മൂന്ന് ലക്ഷം കടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്നലെ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. സാമ്പിളുകളുടെ എണ്ണം കൂടിയതിനാൽ പ്രതിദിന കേസുകൾ കൂടുമെന്നാണ് വിലയിരുത്തൽ. കർണാടകയും കേരളവും മഹാരാഷ്ട്രയുമാണ് കോവിഡ് കേസിൽ മുന്നിലുള്ളത്.


TAGS :

Next Story