ഒറ്റപ്പാലത്ത് സ്കൂട്ടറിൽ ടിപ്പര്‍ ഇടിച്ച് അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം
ഇന്ന് രാവിലെയായിരുന്നു അപകടം

പാലക്കാട്∙ ഒറ്റപ്പാലത്തിനു സമീപം ലക്കിടിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ആദിശ്രീ (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. തിരുവില്വാമലയിലെ വീട്ടിൽനിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്കു പോകുകയായിരുന്നു ശരണ്യയും കുഞ്ഞും.
Next Story
Adjust Story Font
16

