തൃശ്ശൂർ പടിയൂരിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
വെള്ളാനി കൈതവളപ്പിൽ സ്വദേശി മണി, മകൾ രേഖ എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശ്ശൂർ: തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വെള്ളാനി കൈതവളപ്പിൽ സ്വദേശി മണി, മകൾ രേഖ എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസ് നിഗമനം.
ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അഭിപ്രായപ്പെടുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടിൽ അന്നേ ദിവസം കണ്ടിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

