Quantcast

വടകരയിൽ അമ്മയെയും രണ്ടുകുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടികളെ ദേഹത്ത് കെട്ടി യുവതി കിണറ്റിലേക്ക് ചാടിയതെന്നാണ് നിഗമനം

MediaOne Logo

Web Desk

  • Published:

    21 Jan 2024 3:39 PM IST

Vadakara,police,deathnews,latest malayalam news,വടകര,കിണറ്റില്‍മരിച്ചനിലയില്‍
X

കോഴിക്കോട്: തിരുവള്ളൂരിൽ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില, മക്കളായ കശ്യപ് (6 ),വൈഭവ് ( ആറുമാസം) എന്നിവരാണ് മരിച്ചത് കുട്ടികളെ ദേഹത്ത് കെട്ടി യുവതി കിണറ്റിലേക്ക് ചാടിയതെന്നാണ് നിഗമനം. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അഖിലയുടേതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് പുറത്തുപോയപ്പോഴാണ് സംഭവം നടന്നത്. ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


TAGS :

Next Story