Quantcast

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാതാവ് അറസ്റ്റിൽ

മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    28 July 2023 5:45 AM GMT

Karnataka police officers taken into custody by Kerala police.
X

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിൽ അമ്മ അറസ്റ്റിൽ. മാമ്പള്ളി സ്വദേശി ജൂലി(40 )ആണ് അറസ്റ്റിലായത്. ഈ മാസം 18നാണ് മാമ്പള്ളി തീരത്തിന് സമീപം നായ കടിച്ചുവലിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അഞ്ചുതെങ്ങ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂലി പിടിയിലാകുന്നത്. 12 വർഷമായി വിവാഹമോചിതയാണ് ജൂലിയെന്ന് പൊലീസ് പറയുന്നു. കുഞ്ഞുണ്ടായതിന്റെ മാനക്കേടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.


TAGS :

Next Story