താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്

കോഴിക്കോട്: താമരശ്ശേരിയിൽ പുതുപ്പാടിയിൽ മാതാവിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ് ശനിയാഴ്ച മകൻ ആഷിഖ് വെട്ടിക്കൊന്നത്. ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയത് എന്നായിരുന്നു ആഷിഖ് പറഞ്ഞത്. ലഹരിക്ക് അടിമയായ ആഷിഖ് മുമ്പ് രണ്ടുതവണ സുബൈദയെ കൊല്ലാൻ ശ്രമിച്ചിരുന്നു.
Next Story
Adjust Story Font
16

