'മടിയിൽ വെച്ചപ്പോൾ അനക്കമുണ്ടായിരുന്നു,വണ്ടി കിട്ടിയിരുന്നെങ്കിൽ മക്കളിൽ ഒരാളെ രക്ഷിക്കാമായിരുന്നു'; വേദനയോടെ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ അമ്മ
സ്കൂട്ടറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു

അട്ടപ്പാടി: വാഹനം കിട്ടിയിരുന്നെങ്കിൽ മക്കളിൽ ഒരാളെ രക്ഷിക്കാമായിരുന്നെന്ന് അട്ടപ്പാടിയിൽ വീട് തകർന്ന മരിച്ച കുട്ടികളുടെ അമ്മ.എന്റെ , മടിയിൽ വെച്ചപ്പോൾ മകന് അനക്കമുണ്ടായിരുന്നു.പല തവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ല. ഇതോടെയാണ് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു.
'ഭിത്തി പൊട്ടിയ ശബ്ദം കേട്ടാണ് ഓടിപ്പോയത്.ഞങ്ങളുടെ കുട്ടികളുടെ ദേഹത്താണ് ഭിത്തി വീണത്.ഒരാള് അവിടെ വെച്ച് തന്നെ പോയിരുന്നു.മറ്റൊരാൾക്ക് ജീവനുണ്ടായിരുന്നു. വണ്ടികളൊന്നും ഇല്ല.പിന്നെ വിളിച്ചപ്പോ പരിധിക്ക് പുറത്താണെന്ന് പറഞ്ഞത്.പിന്നെ അനിയന്മാരുടെ ബൈക്കിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഇനിയൊരു കുട്ടികൾക്കും ഈ ഗതി വരരുത്.വീട് കൊടുത്താൽ മുഴുവൻ പൈസയും കൊടുത്ത് പൂർത്തിയാക്കാൻ കഴിയണം.'കുട്ടികളുടെ അമ്മ പറയുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് കളിക്കുന്നതിനിടെ കുട്ടികളുടെ മുകളിലേക്ക് വീട് തകർന്ന് വീണത്. കരുവാര ഊരിലെ അജയ് - ദേവി ദമ്പതികളുടെ ആദി(7) ,അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറു വയസുകാരി അഭിനയ പരിക്കുകളോടെ ചികിത്സയിലാണ്. നാലുവയസുകാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഏഴുവയസുകാരന് ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു.
2016ൽ നിർമാണം നിർത്തിവെച്ചിരുന്നു വീടിന്റെ സൺ ഷെഡാണ് കുട്ടികളുടെ മുകളിൽ വീണത്. കുട്ടികൾ ഈ ഭാഗത്ത് സ്ഥിരമായി കളിക്കാറുള്ളതായി പ്രദേശവാസികൾ പറഞ്ഞു. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകത്തുള്ള പ്രദേശമാണ് കരുവാര ഊര്.
2016ൽ നിർമാണം നിർത്തിവെച്ചിരുന്നു വീടിന്റെ സൺ ഷെഡാണ് കുട്ടികളുടെ മുകളിൽ വീണത്. കുട്ടികൾ ഈ ഭാഗത്ത് സ്ഥിരമായി കളിക്കാറുള്ളതായി പ്രദേശവാസികൾ പറഞ്ഞു. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകത്തുള്ള പ്രദേശമാണ് കരുവാര ഊര്.
അപകടം സംഭവിച്ച കുട്ടികളെ ആദ്യം ബൈക്കിലും പിന്നീട് വനം വകുപ്പിന്റെ ജീപ്പിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ കുട്ടി കരുവാരയിലേക്ക് വിരുന്നു വന്ന കുട്ടിയാണ്. സർക്കാർ പദ്ധതി ഉപയോഗിച്ച് നിർമാണം നടത്തുന്ന വീടാണ് അപകടത്തിൽ പെട്ടത്.
അതേസമയം, രണ്ടു കുട്ടികൾ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു.ബോധപൂർവം വീഴ്ച വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ അപകടകരമായ രീതിയിൽ ഉണ്ടെങ്കിൽ അത് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

