Quantcast

തൃശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു

സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലുമാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്

MediaOne Logo

ijas

  • Updated:

    2022-09-24 11:41:17.0

Published:

24 Sept 2022 3:52 PM IST

തൃശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു
X

തൃശൂർ: ജില്ലയില്‍ സര്‍വീസ് നടത്തുന്ന 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കി. ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. എയർ ഹോൺ, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ പരിശോധനയില്‍ കണ്ടെത്തി. സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലുമാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

TAGS :

Next Story