Quantcast

കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം

റിട്ടയർമെന്റിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കെയായിരുന്നു വിജിലൻസ് അറസ്റ്റ്

MediaOne Logo

Web Desk

  • Published:

    3 March 2026 9:40 PM IST

കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം
X

ആലപ്പുഴ: കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി ബിജുവിനെയാണ് സ്വീകരിച്ചത്.

രണ്ടാഴ്ച മുമ്പാണ് ചേർത്തലയിൽ നിന്ന് വിജിലൻസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നാണ് സ്വീകരിച്ചത്. ബിജുവിനെ കള്ളകേസിൽ കുടുക്കിയതാണെന്ന് ആരോപണം.

ഒരു മാസം മുന്നേ ചേർത്തലയിൽ നിന്നാണ് 2600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലൻസ് അറസ്റ്റ് ഉണ്ടായത്. കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ ആയിരുന്നു ബിജു. സർവീസിൽ 37 വർഷം കഴിഞ്ഞ അദ്ദേഹത്തിന് ഒരു ബ്ലാക്ക് മാർക്ക് പോലും ഉണ്ടായിട്ടില്ലെന്ന് സ്വീകരിക്കാൻ എത്തിയവർ പറഞ്ഞു.

റിട്ടയർമെന്റിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് വിജിലൻസ് അറസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർ അടക്കം പ്രതികളായ പല കേസുകളിലും കെ.ജി ബൈജു മുൻപ് കർശനമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും ഇവർ പറയുന്നു.

TAGS :

Next Story