കരുവന്നൂർ സഹകരണ ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ നീക്കം
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഭരണസമിതിയെ അധികാരം ഏൽപ്പിച്ച് കരുവന്നൂർ ചർച്ചാവിഷയമാക്കാതിരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്

Karuvannur Bank | Photo | Special Arrangement
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ നീക്കം. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഭരണസമിതിയെ അധികാരം ഏൽപ്പിച്ച് കരുവന്നൂർ ചർച്ചാവിഷയമാക്കാതിരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ കാലാവധി അവസാനിക്കാൻ ഇനി രണ്ടര മാസം മാത്രമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കരുവന്നൂർ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഇത് സംബന്ധിച്ച് സിപിഎമ്മിൽ ധാരണയായി. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയെ അതിജീവിച്ച് തുടങ്ങിയെന്നാണ് പാർട്ടി വിലയിരുത്തൽ. സ്ഥിരം ഭരണസമിതി നിലവിൽ വരുന്നതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ സ്വരൂപിക്കാനും സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരം ഭരണസമിതിയെ സ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം എന്നതാണ് തീരുമാനം. സ്ഥിരം ഭരണസമിതി അധികാരമേറ്റാൽ കരുവന്നൂർ രാഷ്ട്രീയ പ്രചാരണം ആക്കുന്നത് തടയാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
Adjust Story Font
16

