Quantcast

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; എം.എസ്.എഫ്

ഇടത് അധ്യാപക സംഘടന പ്രവർത്തകരായ അധ്യാപകരെ തെരഞ്ഞെടുപ്പ് ഒബ്സർവർമാരായി നിയമിച്ചാണ് അട്ടിമറിയെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    1 Nov 2023 7:19 AM GMT

msf
X

എം.എസ്.എഫ്

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് എം.എസ്.എഫ്. ഇടത് അധ്യാപക സംഘടന പ്രവർത്തകരായ അധ്യാപകരെ തെരഞ്ഞെടുപ്പ് ഒബ്സർവർമാരായി നിയമിച്ചാണ് അട്ടിമറിയെന്നാണ് ആരോപണം. ഇവരെ കോളേജുകളിൽ തടയുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ് പറഞ്ഞു.അതേസമയം കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.

പി.കെ നവാസിന്‍റെ കുറിപ്പ്

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നവംബർ 1ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐയും ഇടത് സിന്‍ഡിക്കേറ്റും നടത്തിയ എല്ലാ ശ്രമങ്ങളെയും നിയമപരമായും രാഷ്ട്രീയപരമായും നേരിട്ടാണ് എം.എസ്.എഫ് മുന്നോട്ട് പോയത്.

ഇലക്ഷൻ നോട്ടിഫിക്കേഷനിൽ ഇല്ലാത്ത ഒബ്സർവർമാരായി ഓരോ കോളേജുകളിലേക്കും ഇടത് അദ്ധ്യാപകരെ നിയമിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐയും ഇടത് സിന്‍ഡിക്കേറ്റും ശ്രമിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് ദിവസം സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടേയും വാറോലയുമായി വരുന്ന ഇടത് അധ്യാപകരോട് കൃത്യമായി പറയാനുള്ളത്; ക്യാമ്പസിന്‍റെ ഗേറ്റിൽ നിങ്ങളെ തടയാൻ എം.എസ്.എഫുകാരുണ്ടാകും.

TAGS :

Next Story