Quantcast

മുകേഷ് എംഎൽഎക്കെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി

സഹായം അഭ്യർത്ഥിച്ചു വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എംഎൽഎയ്ക്ക് അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫ് കമ്മീഷനിൽ പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    4 July 2021 1:35 PM GMT

മുകേഷ് എംഎൽഎക്കെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി
X

സഹായം തേടി വിളിച്ച വിദ്യാർത്ഥിയോട് കയർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുകേഷ് എംഎൽഎക്കെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. സഹായം അഭ്യർത്ഥിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതിക്കാരൻ.

സഹായം അഭ്യർത്ഥിച്ചു വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കൊല്ലം എംഎൽഎ മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് എംഎസ്എഫ് കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ എംഎൽഎക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് നേതൃത്വം നൽകുമെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു.

ജനപ്രതിനി എന്ന നിലയിൽ സഹായം അഭ്യർത്ഥിച്ച് വിളിച്ച പത്താംക്ലാസുകാരനോട് കൊല്ലം എംഎൽഎ മുകേഷ് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുകയാണ്. ഒന്നിലധികം തവണ ഫോൺ വിളിച്ചു എന്നതിന്റെ പേരിൽ കേവലം പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഭീഷണിപ്പെടുത്തുന്ന എംഎൽഎ ഇനി വിളിച്ചാൽ കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്നും ചൂരൽകൊണ്ട് അടിക്കുമെന്നുമൊക്കെയാണ് പറയുന്നത്. ഒരു കുട്ടിയോട് കാണിക്കേണ്ട സാമാന്യമായ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന മുകേഷിന് സാധാരണ മനുഷ്യന്റെ കരുണയും സ്‌നേഹവാസനയും മര്യാദയുമില്ലെന്നത് ഖേദകരമാണെന്നും പരാതിയിൽ പറയുന്നു.

TAGS :

Next Story