Quantcast

കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങ്ങിൽ എം.എസ്.എഫിന് ജയം

ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പ്രതിനിധിയായി അസീം തെന്നലയാണ് വിജയിച്ചത്.

MediaOne Logo

Web Desk

  • Published:

    22 May 2024 1:34 PM IST

Action on suspension of engineer: University of Calicut to High Court against Governorഎഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടി: ഗവർണറുടെ ഉത്തരവിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക്
X

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് ജയം. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പ്രതിനിധിയായി അസീം തെന്നലയാണ് വിജയിച്ചത്. റീ കൗണ്ടിങ്ങിൽ 16 വോട്ടിനാണ് അസീം വിജയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ എം.എസ്.എഫ് സ്ഥാനാർഥി 16 വോട്ടിന് ജയിച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്നും കൃത്രിമം നടന്നുവെന്നും ആരോപിച്ച് എസ്.എഫ്.ഐ പ്രതിഷേധിക്കുകയായിരുന്നു. തുടർന്നാണ് റീ കൗണ്ടിങ് പ്രഖ്യാപിച്ചത്. ഇതിനിടെ എം.എസ്.എഫ്-എസ്.എഫ്.ഐ സംസ്ഥാന നേതാക്കൾ കൗണ്ടിങ് കേന്ദ്രത്തിലേക്ക് കയറിയതും വിവാദമായിരുന്നു.

TAGS :

Next Story