Quantcast

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 853 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    28 Jun 2025 7:45 AM IST

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 853 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
X

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി 853 കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.

ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്. 135 അടിക്ക് മുകളിലാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുള്ളതിനാല്‍ ജലനിരപ്പ് താഴാനും സാധ്യതയുണ്ട്.

പകല്‍സമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കലക്ടര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. മാറ്റി താമസിക്കുന്നവര്‍ക്കായി 20ലധികം ക്യാമ്പുകള്‍ സജ്ജമാക്കി. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്.

TAGS :

Next Story